കേരളത്തിന് സമ്പന്നമായ ഒരു വനലോകമുണ്ട്. ഇവയില്‍ വിപുലമായ വന്യ ജീവികളും. നമ്മുടെ വന്യജീവിസങ്കേതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വനയാത്രികരെ ആകര്‍ഷിക്കുന്നു. കേരളത്തിലെ വനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യംവരെ കേരളത്തിന്റെ മുക്കാല്‍ ഭാഗവും വനപ്രദേശമായിരുന്നു. പിന്നീട് വനവിസ്തൃതി ക്രമേണ കുറഞ്ഞു. അതിന് ഒരു പരിധിവരെ കാരണമായത് വ്യാപാരാവശ്യത്തിനായി ഇവിടെയെത്തിയ വിദേശികളാണ്. കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ ഖ്യാതിയാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വ്യാപാരികളെ ഇവിടേക്ക് ആകര്‍ഷിച്ചത്. അസീറിയ, ബാബിലോണിയ, റോം എന്നീ ദേശക്കാരും അറബികളും ഇവിടെ കച്ചവടബന്ധത്തിലേര്‍പ്പെട്ടു.
പതിനഞ്ചാംനൂറ്റാണ്ടിന്റെ അവസാനം പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗം കണ്ടെത്തി. തുടര്‍ന്ന് ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയ യൂറോപ്യന്‍ ശക്തികളും ഇവിടെയെത്തി. വ്യാപാരത്തിന്റെ കുത്തക യൂറോപ്യര്‍ സ്വന്തമാക്കി.
കൃഷിഭൂമി തേടി വനപ്രദേശങ്ങളിലേക്ക്
ആദ്യകാലങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ താമസിച്ചിരുന്നത് തീരപ്രദേശത്തും നദീതടങ്ങളിലുമായിരുന്നു. വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ അത് സൗകര്യപ്രദമായിരുന്നു. ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ വനപ്രദേശങ്ങളിലേക്കും മലമടക്കുകളിലേക്കും കൃഷി വ്യാപിച്ചു. യൂറോപ്യര്‍ ഇവിടെയുള്ള പ്രാദേശിക ഭരണാധികാരികളുമായി കുരുമുളക്, ഏലം, ചന്ദനം, തേക്ക്, ആനക്കൊമ്പ്, ഈട്ടി എന്നിവയ്ക്കുമേല്‍ കുത്തകാവകാശത്തിനുള്ള ഉടമ്പടികളില്‍ ഏര്‍പ്പെട്ടു.
കാട്ടുജാതിക്കാരുടെ സഹായത്തോടെ അവര്‍ വനം വെട്ടിത്തെളിച്ച് തോട്ടങ്ങള്‍ ആരംഭിച്ചു. കപ്പല്‍നിര്‍മാണത്തിനും മറ്റുമായി കൂടുതല്‍ തേക്ക് ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ അവയുടെ കയറ്റുമതിയും വര്‍ധിച്ചു. വിവിധതരത്തില്‍ വനഭൂമി ചൂഷണംചെയ്യാന്‍ തുടങ്ങിയതോടെ വനനശീകരണവും ആരംഭിച്ചു. വനപരിപാലനത്തെക്കുറിച്ച് ചിന്തിക്കാന്‍ ഭരണാധികാരികള്‍ പ്രേരിതരായി. വനംവകുപ്പ് രൂപവത്കരിക്കപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നായ വനംവകുപ്പിന്റെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ സ്ഥിതി വെവ്വേറെ പറയേണ്ടിവരും.
തിരുവിതാംകൂര്‍
ആദ്യകാലങ്ങളില്‍ തിരുവിതാംകൂറില്‍ വനസമ്പത്തിന്‌മേല്‍ ഭരണകൂടത്തിന് യാതൊരു കുത്തകയുമില്ലായിരുന്നു. വനത്തില്‍നിന്ന് മരം ആര്‍ക്കും ഇഷ്ടംപോലെ മുറിക്കാം. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മരം മുറിച്ച് ഡിപ്പോ വഴി വില്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. 1820-ല്‍ ആലപ്പുഴയില്‍ ആദ്യത്തെ തടിഡിപ്പോ ആരംഭിച്ചു. തിരുവിതാംകൂര്‍ വനംവകുപ്പിന്റെ തുടക്കം അങ്ങനെയാണ്. ബോംബെ എഞ്ചിനിയേഴ്‌സില്‍നിന്നു വന്ന ആദ്യത്തെ കൊമേഴ്‌സ്യല്‍ ഏജന്റും വനം കണ്‍സര്‍വേറ്ററുമായ ക്യാപ്റ്റന്‍ റോബര്‍ട്ട് ഗോര്‍ഡന്റെ പേരിലായിരുന്നു ഡിപ്പോ.
തടിയും ഏലവും ശേഖരിച്ചുവില്ക്കലായിരുന്നു ഗോര്‍ഡന്റെ ചുമതല. പിന്നീട് കൊമേഴ്‌സ്യല്‍ ഏജന്റിന്റെയും കണ്‍സര്‍വേറ്ററുടെയും ചുമതലകള്‍ വേര്‍തിരിച്ചു. യു.വി. മണ്‍റോയെ ആദ്യത്തെ കണ്‍സര്‍വേറ്ററായി നിയമിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ കീഴുദ്യോഗസ്ഥരും നിയമിക്കപ്പെട്ടു. മണ്‍റോയും കീഴുദ്യോഗസ്ഥരുമടങ്ങുന്നതായിരുന്നു ആദ്യത്തെ വനംവകുപ്പ്. വനസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 1864 മുതല്‍ സര്‍ക്കാര്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് വനസംരക്ഷണം ശക്തിപ്പെടുത്തി. 1896-ല്‍ വനംവകുപ്പിനെ ഡിവിഷന്‍-റെയ്ഞ്ച് തലത്തില്‍ വിഭജിച്ചു. പിന്നീട് 1913-ല്‍ ഇവ വിപുലീകരിച്ച് ആറ് ഡിവിഷനുകളാക്കി.
കൊച്ചി
കൊച്ചി രാജ്യത്ത് 1813-ല്‍ 'മലമേല്‍ വിചാരിപ്പ്' എന്ന സ്ഥാനപ്പേരുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വനത്തില്‍നിന്ന് മരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിച്ചു. 1835-ല്‍ ആദ്യത്തെ കണ്‍സര്‍വേറ്ററായി ജെ.എ. കോള്‍ഹോഫിനെ ദിവാന്‍ വെങ്കിടസുബ്ബയ്യര്‍ നിയമിച്ചു. കോള്‍ഹോഫ് വനനിയമങ്ങള്‍ തയ്യാറാക്കി. കൊച്ചിരാജ്യത്തെ വനങ്ങളെ ഏഴ് ഉപവിഭാഗങ്ങളാക്കി തിരിച്ച് വിചാരിപ്പുകാരന്റെ ചുമതലയില്‍ ഭരണം നടത്തി. 1908-ല്‍ റെയിഞ്ച് സംവിധാനം ഏര്‍പ്പെടുത്തി.
മലബാര്‍
മലബാറില്‍ ആദ്യകാലത്ത് വനംവകുപ്പ് കളക്ടറുടെ അധീനതയിലായിരുന്നു. 1866-ല്‍ വയനാട്ടിലെ ആദ്യത്തെ ജില്ലാ ഫോറസ്റ്റ് ഓഫീസറായി ക്യാപ്റ്റന്‍ ഗിബ്ബ് നിയമിതനായി.
കപ്പല്‍നിര്‍മാണത്തിനുവേണ്ടി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി യൂറോപ്പിലേക്ക് വന്‍തോതില്‍ നിലമ്പൂര്‍ കാടുകളിലെ തേക്ക് കയറ്റുമതിചെയ്തിരുന്നു. കാലക്രമേണ തേക്കിന്റെ ലഭ്യതയില്‍ ആശങ്കയുണ്ടായി. ആ വൃക്ഷത്തെ 'റോയല്‍ ട്രീ' ആയി പ്രഖ്യാപിച്ചു. 1840-ല്‍ ഇന്ത്യന്‍ നേവി ബോര്‍ഡിന്റെ 'കോര്‍ട്ട് ഓഫ് ഡയറക്ടേഴ്‌സ്' തേക്ക് കൃത്രിമമായി വെച്ചുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചു. അന്നത്തെ മലബാര്‍ കളക്ടര്‍ എച്ച്.വി. കൊനോലിയെയാണ് ആ ചുമതല ഏല്പിച്ചത്.
കൊനോലിയുടെ തേക്കുതോട്ടം
എഴുപതുവര്‍ഷത്തെ റൊട്ടേഷനില്‍ 1,20,000 മരം വെച്ചുപിടിപ്പിക്കാന്‍ ഭൂമി വേണമെന്ന് കൊനോലി സര്‍ക്കാരിനെഴുതി. അനുവാദം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സാമൂതിരിയുടെയും നിലമ്പൂര്‍ കോവിലകത്തിന്റെയും വക ഭൂമി പാട്ടത്തിനെടുത്തു. എന്നാല്‍, കാനറയില്‍ കൂടുതല്‍ വനഭൂമി ലഭ്യമായതിനെത്തുടര്‍ന്ന് മലബാറില്‍നിന്ന് കൂടുതല്‍ സ്ഥലം എടുത്തില്ല. പിന്നീട്, നിലമ്പൂരിലെ ശോഷിച്ച വനങ്ങളില്‍ തേക്ക് വെച്ചുപിടിപ്പിക്കാന്‍ കൊനോലി ലക്ഷ്യമിട്ടു. 1841-ല്‍ സ്മിത്തിനെയും 1842-ല്‍ ഗ്രഹാമിനെയും പിന്നീട് സബ് കണ്‍സര്‍വേറ്റര്‍ ചാത്തുമേനോനെയും ഈ യജ്ഞം ഏല്പിച്ചു. 1842-ല്‍ ലോകത്തെ ആദ്യ തേക്കുതോട്ടം നിലമ്പൂരില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് 1949-ല്‍ തിരു-കൊച്ചി സംസ്ഥാനമായപ്പോള്‍ വനംവകുപ്പു മേധാവിയുടെ സ്ഥാനപ്പേര് ചീഫ് കണ്‍സര്‍വേറ്റര്‍ എന്നാക്കി. ടി.വി. വെങ്കിടേശ്വര്‍ അയ്യര്‍ ആ പദവി വഹിച്ച ആദ്യ ഓഫീസറായി. തിരു-കൊച്ചിയില്‍ എട്ട് ഫോറസ്റ്റ് ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. വനംവകുപ്പിനെ രണ്ട് സര്‍ക്കിളുകളാക്കി വിഭജിച്ചു. കണ്‍സര്‍വേറ്റര്‍ക്കായിരുന്നു സര്‍ക്കിളിന്റെ ചുമതല. 1956 നവംബര്‍ ഒന്നിന് മലബാര്‍, തിരുകൊച്ചിയോട് ചേര്‍ത്ത് കേരള സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ സര്‍ക്കിളുകള്‍ മൂന്നായി. ഡിവിഷനുകള്‍ പതിന്നാലായി. പഞ്ചവത്സരപദ്ധതിയിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കേരള വനംവകുപ്പില്‍ സര്‍ക്കിളുകളുടെയും ഡിവിഷനുകളുടെയും കീഴ്ഘടകങ്ങളുടെയും എണ്ണം വര്‍ധിച്ചു.

إرسال تعليق