
ഈ മാസം 30 തിയതി പുറത്തിറങ്ങാൻ പോകുന്ന LDC നോട്ടിഫിക്കേഷൻ പ്രകാരം നിങ്ങൾക്ക് ഏത് ജില്ലയിൽ അപേക്ഷ നൽകണം എന്ന് തീരുമാനിക്കാൻ 2013, 2016, 2019 വർഷങ്ങളിൽ നടന്ന പരീക്ഷയുടെ കട്ട് ഓഫ് മാർക്കുകളും ഓരോ ജില്ലയിലും കഴിഞ്ഞ തവണ നടന്ന പരീക്ഷയിൽ നിന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ എണ്ണവും നൽകിയിരിക്കുന്നു. എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 2013, 2016, 2019 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. 2013ലെ വി ജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി 41,433 പേരെ ഉൾപ്പെടുത്തിയപ്പോൾ 2016ൽ ഇത് 36,783 ആയി. 2019ലെ വിജ്ഞാപനപ്രകാരം തയാറാക്കിയ, ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി 23,518 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ-13,265 പേരുടെ കുറവ്. ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ 2023ലെ വിജ്ഞാപനപ്രകാരം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാൻ വേണ്ടി ഉദ്യോഗാർത്ഥികൾ വളരെ നല്ലരീതിയിൽ പരിശീലനം നടത്തേണ്ടതായുണ്ട്. അതിനായി PSC Helper നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.
ചോദ്യങ്ങളുടെ നിലവാരം, എഴുതിയവരുടെ എണ്ണം, ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണു PSC കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണ പ്രിലിമിനറി പരീക്ഷ ജയിച്ചവരെ ഉൾപ്പെടുത്തി അർഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ ഉൾപ്പെട്ടവർക്കു മെയിൻ പരീക്ഷ നടത്തിയ ശേഷമാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആയതിനാൽ
49 മുതൽ 55.33 വരെയായിരുന്നു കഴിഞ്ഞ തവണത്തെ കട്ട് ഓഫ് മാർക്ക്. ഇത്തവണ ഒറ്റ പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 2016 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റുകളിലെ കട്ട് ഓഫ് മാർക്ക്
48.33 മുതൽ 76.33 വരെയായിരുന്നു. 2013ൽ
47 മുതൽ 66.33 വരെയായി രുന്നു കട്ട് ഓഫ് മാർക്ക്. മുൻവർഷങ്ങളേക്കാൾ ഗൗരവത്തോടയാണ് ഉദ്യോഗാർഥികൾ ഇപ്പോൾ പരീക്ഷയെ കാണുന്നത് എന്ന് നമുക്ക് ഈ മാർക്ക് രീതിയിൽ നിന്ന് മനസിലാക്കാം.
കഴിഞ്ഞ നാല് തവണ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും നടന്ന നിയമനിലയും പരിശോധിക്കാം..
Post a Comment