വൈവിധ്യങ്ങളിലെ വൈവിധ്യമായി വടക്കുകിഴക്ക്...
വ്യത്യസ്തകളുടെ ലോകമാണ് ഇന്ത്യയുടെവടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഭൂപ്രകൃതിയും കാലാവസ്ഥയും ഭക്ഷണവും ആചാരങ്ങളും വിശ്വാസങ്ങളും ഇന്ത്യയ്ക്കു ഇതരഭാഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.ശരീര രൂപത്തില്‍പോലും ഈ വ്യത്യാസം കാണാം... വടക്കുകിഴക്കിന്റെ വിസ്മയ ലോകത്തിലൂടെ...
വൈവിധ്യങ്ങളുടെ കലവറ എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥയിലും ജീവിതരീതിയിലും ആഘോഷങ്ങളിലുമെല്ലാമുണ്ട് ഈ വൈവിധ്യം. വൈവിധ്യങ്ങള്‍ക്കിടയിലും ചില പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യത്തെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെ വേര്‍തിരിച്ചു പറയാറുണ്ട്. എന്നാല്‍ ഈ വിഭജനത്തില്‍ ഉള്‍പ്പെടാതെ വൈവിധ്യങ്ങള്‍ക്കിടയിലെ വൈവിധ്യമായി നിലനില്‍ക്കുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍. ഭൂപ്രകൃതി, ഭക്ഷണരീതി, കാലാവസ്ഥ എന്നിവയിലെല്ലാം ഈ പ്രദേശത്തിന് തനിമയും വൈചിത്ര്യവും ഏറെയുണ്ട്.
രണ്ടരലക്ഷത്തിലധികം ചതുരശ്രകിലോമീറ്റര്‍ വരുന്ന വടക്കു കിഴക്കന്‍ പ്രദേശത്ത് ഏഴു സംസ്ഥാനങ്ങളാണുള്ളത്. ഈ സംസ്ഥാനങ്ങള്‍ 'സെവന്‍ സിസ്റ്റേഴ്‌സ്' അഥവാ ഏഴുസോദരിമാര്‍ എന്നും അറിയപ്പെടുന്നു. അരുണാചല്‍പ്രദേശ്, അസം, ത്രിപുര, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം , മേഘാലയ എന്നിവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി കണക്കാക്കുമ്പോള്‍ ഡാര്‍ജിലിങ് ഉള്‍പ്പെടുന്ന പശ്ചിമ ബംഗാളിന്റെ വടക്കന്‍ഭാഗവും സിക്കിമും കൂടി വടക്കുകിഴക്കന്‍ പ്രദേശമായി കണക്കാക്കാറുണ്ട്.
മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയിലും ഇന്ത്യയുടെ വടക്കുകിഴക്കിന് പ്രാധാന്യമുണ്ട്. ഭൂട്ടാന്‍, ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതിനും പൊതു അതിര്‍ത്തിയുണ്ട്.
വടക്കുകിഴക്കന്‍ ചരിത്രം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാചീന ചരിത്രം കൃത്യതയോ തുടര്‍ച്ചയോ ഉള്ളതല്ല. അറിയപ്പെടുന്ന പ്രധാന രാജവംശങ്ങളും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ടിബറ്റില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമൊക്കെ കുടിയേറിയവരാണ് വടക്കുകിഴക്കന്‍ പ്രദേശത്തെ ആദിമനിവാസികളിലധികവും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാചീന ചരിത്രത്തിന് ഒരു വലിയ പ്രദേശത്തിന്റെ ചരിത്രമെന്ന നിലയില്‍ പലകാര്യങ്ങളിലും പൊതുവായ ഘടകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ ചരിത്രമെന്ന നിലയില്‍ അവ വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു.
ഗോത്രവര്‍ഗക്കാര്‍ ധാരാളമായി വസിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്്. 'പ്രഭാത കിരണങ്ങള്‍ പതിക്കുന്ന മലനിരകളുടെ നാട്' എന്ന അര്‍ഥത്തിലാണ് അരുണാചല്‍പ്രദേശ് എന്ന പേര് വന്നത്.
തിബറ്റില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണ് അരുണാചല്‍പ്രദേശിലെ ആദിമനിവാസികള്‍. പിന്നീട് തായ്‌ലന്‍ഡ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ എത്തി. അരുണാചല്‍പ്രദേശ് വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായി അറിയപ്പെടുന്നു. ഓരോ പ്രദേശത്തേയും ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേകം ഭാഷയും സംസ്‌കാരവും ആചാരരീതികളും വേഷവിധാനങ്ങളും കലാരൂപങ്ങളുമൊക്കെയുണ്ട്. അഡി, നിസി, അപതനി,മോന്‍പ തുടങ്ങിയവയാണ് പ്രധാന ഗോത്രവര്‍ഗങ്ങള്‍. ഇവരില്‍ പല വര്‍ഗക്കാരും തിബറ്റിലെയും മ്യാന്‍മറിലെയും പ്രാചീന വര്‍ഗക്കാരുടെ ജീവിതരീതികള്‍ പുലര്‍ത്തുന്നവരാണ്. അപതനി എന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള കഥകളില്‍ അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചില സൂചനകളുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ അഹോം രാജാക്കന്മാര്‍ അരുണാചല്‍ പ്രദേശില്‍ അധികാരം സ്ഥാപിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം നേടിയപ്പോള്‍ അരുണാചല്‍പ്രദേശിലെ പല പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലായി. 1947-നുശേഷം ഈ പ്രദേശം നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി അഥവാ 'നേഫ'യുടെ ഭാഗമായി. 1972-ല്‍ അരുണാചല്‍പ്രദേശിനെ കേന്ദ്രഭരണപ്രദേശവും 1987 ല്‍ സംസ്ഥാനവുമാക്കി.
അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുകിടക്കുന്ന അസമിന് അതിപ്രാചീനമായ ചരിത്രമുണ്ട്. ചരിത്രാതീത കാലത്തുതന്നെ ഈ താഴ്‌വരയില്‍ ജനവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. കാമരൂപ എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ഇപ്പോഴത്തെ ഗുവാഹാട്ടി, പ്രാഗ്‌ജ്യോതിഷ്പുര്‍ എന്ന് അറിയപ്പെട്ടിരുന്ന നഗരമാണെന്നും ഇത് സ്ഥാപിച്ചത് നരകാസുരനാണെന്നുമാണ് ഐതിഹ്യം. ഈ രാജ്യത്തെ രാജാവായിരുന്ന ഭഗദത്തന്‍ വലിയൊരു ആനപ്പടയുമായി വന്ന് കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവരെ സഹായിച്ചു എന്ന് മഹാഭാരതത്തില്‍ പറയുന്നു. വിദേശ സഞ്ചാരിയായ ഹുയാന്‍ സാങ് കാമരൂപയില്‍ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ അഹോം രാജാക്കന്മാര്‍ അസമിലും അധികാരം സ്ഥാപിച്ചു. 1826-ആയതോടെ അസം പ്രദേശത്തിന്റെ നിയന്ത്രണം ബ്രിട്ടീഷുകാര്‍ക്കായി. സ്വാതന്ത്ര്യത്തിനുശേഷം അസം എന്നപേരില്‍ രൂപവത്കരിച്ച സംസ്ഥാനത്തില്‍ ഇപ്പോഴുള്ളതിനെക്കാള്‍ അധികം പ്രദേശങ്ങളുണ്ടായിരുന്നു. പിന്നീട് നാഗാലാന്‍ഡ്, മേഘാലയ, മിസോറം എന്നിവ അസമില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക സംസ്ഥാനങ്ങളാക്കി.
മഹാഭാരതകാലത്തോളം പഴക്കമുള്ളതാണ് ത്രിപുരയുടെ ചരിത്രം. പുരാണങ്ങളിലും അശോകന്റെ ശിലാശാസനങ്ങളിലും ത്രിപുരയിലുള്‍പ്പെട്ട പ്രദേശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മാണിക്യ വംശരാജാക്കന്മാരാണ് ത്രിപുരയിലെ ഏറ്റവും പ്രസിദ്ധരായ ഭരണാധികാരികള്‍. ഇവിടത്തെ ആദിവാസി വിഭാഗക്കാര്‍ പലരും മംഗോളിയന്‍ വംശക്കാരാണ്. ആദിവാസി വിഭാഗങ്ങള്‍ ധാരാളമുള്ള ഈ സംസ്ഥാനത്ത് ബംഗാളില്‍നിന്നെത്തിയ ആളുകളും വസിക്കുന്നുണ്ട്. 13-ഓളം പ്രധാന ഗോത്രവര്‍ഗക്കാര്‍ ഇവിടെയുണ്ട്. ത്രിപുരയിലെ ഗോത്രവര്‍ഗക്കാര്‍ കരകൗശലവിദ്യയില്‍ അതിസമര്‍ഥരാണ്. നൃത്തം, സംഗീതം എന്നിവയിലും ഇവര്‍ക്ക് നൈപുണ്യമുണ്ട്.
19-ാം നൂറ്റാണ്ടില്‍ മഹാരാജ വീരചന്ദ്രമാണിക്യ ബഹദൂര്‍ ബ്രിട്ടീഷ് മാതൃകയിലുള്ള ഭരണസംവിധാനം ഇവിടെ നടപ്പിലാക്കി. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ മഹാരാജ മാണിക്യബഹദൂര്‍ ആയിരുന്നു ത്രിപുരയിലെ ഭരണാധികാരി. പിന്നീട് ഗണകുമാരി പരിഷത് എന്ന സംഘടന രാജഭരണത്തിനെതിരെ സമരം ചെയ്തു. 1949-ലാണ് ത്രിപുര ഇന്ത്യയുടെ പൂര്‍ണഭരണത്തിലായത്. പിന്നീട് ഇത് കേന്ദ്രഭരണപ്രദേശവും 1972-ല്‍ സംസ്ഥാനവും ആയി.
ഗോത്രവര്‍ഗക്കാരായ നാഗന്മാരുടെ നാടായാണ് നാഗാലാന്‍ഡ് അറിയപ്പെടുന്നത്. പതിനാറോളം പ്രധാന ഗോത്രവര്‍ഗക്കാര്‍ നാഗാലാന്‍ഡിലുണ്ട്. നാഗന്മാര്‍ക്കാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖ്യം. തൊട്ടടുത്തപ്രദേശങ്ങളില്‍ വസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്കുപോലും വ്യത്യസ്തമായ ഭാഷയും ആചാരാനുഷ്ഠാനങ്ങളും പ്രത്യേക വേഷങ്ങളുമൊക്കെയുണ്ട്. നാഗാലാന്‍ഡിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. നാഗന്മാര്‍ അടക്കമുള്ള പല ഗോത്രവര്‍ഗങ്ങളും പല പ്രദേശങ്ങളിലും സ്വതന്ത്രമായ ഭരണം നടത്തിയിരുന്നു.
അസമില്‍ ഉള്‍പ്പെട്ടിരുന്ന നാഗാകുന്ന് പ്രദേശങ്ങളും നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലായിരുന്ന ചില പ്രദേശങ്ങളും ചേര്‍ത്ത് 1957-ല്‍ കേന്ദ്രഭരണപ്രദേശമാക്കി.
1961-ലാണ് നാഗാലാന്‍ഡ് എന്ന പേര് സ്വീകരിച്ചത്. 1963-ല്‍ ഇത് പ്രത്യേക സംസ്ഥാനമാക്കി.
മണിപ്പൂരില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ വ്യക്തമായ ചരിത്രമൊന്നും ലഭ്യമല്ല. 'ഇന്ത്യയുടെ രത്‌നം' എന്ന് ഈ സംസ്ഥാനത്തെ വിശേഷിപ്പിക്കാറുണ്ട്. മണിപ്പൂര്‍ രാജവംശമാണ് ഈ പ്രദേശം ഭരിച്ചിരുന്നവരില്‍ പ്രമുഖര്‍. മണിപ്പൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി ചില കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. വൈകാതെ മണിപ്പൂരിന്റെ ഭരണം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം 1956-ല്‍ മണിപ്പൂരിനെ കേന്ദ്രഭരണപ്രദേശമാക്കി. 1972-ലാണ് സംസ്ഥാന പദവി ലഭിച്ചത്.
മിസോറമിലെ ആദ്യകാല താമസക്കാര്‍ മംഗോളിയന്‍ വംശക്കാരാണ്. ചൈനയില്‍നിന്നും മ്യാന്‍മറില്‍നിന്നും കുടിയേറിയവരാണിവര്‍. കുന്നിന്‍പ്രദേശങ്ങളില്‍ താമസിക്കാനിഷ്ടപ്പെടുന്ന ഇവര്‍ പ്രധാനമായും ലുഷായ് മലകളിലാണ് താമസമുറപ്പിച്ചത്. 'കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്' എന്നാണ് മിസോറം എന്ന പേരിന്റെ അര്‍ഥം. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിച്ചപ്പോള്‍ ലുഷായ് മലകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലായി. പിന്നീട് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അസമിലെ ഒരു ജില്ലയായിരുന്നു മിസോ ഹില്‍സ്. ഈ പ്രദേശം 1972-ല്‍ മിസോറം എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശമാക്കി. 1987-ലാണ് സംസ്ഥാനമായി പ്രഖ്യാപിച്ചത്.
'മേഘങ്ങളുടെ വീട്' എന്നാണ് മേഘാലയ എന്ന പേരിന്റെ അര്‍ത്ഥം.ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. മേഘാലയന്‍ പ്രദേശങ്ങളുടെ പ്രാചീനചരിത്രം നന്നേ കുറവാണ്. ഭാരതത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന ഗോത്രവര്‍ഗവിഭാഗങ്ങള്‍ ഇവിടെ ജീവിച്ചിരുന്നവരാണെന്ന് കരുതപ്പെടുന്നു. ഇപ്പോഴും മേഘാലയയുടെ ജനസംഖ്യയില്‍ 85 ശതമാനം ഗോത്രവര്‍ഗക്കാരാണ്. ഖാസി, ഗാരോ തുടങ്ങിയവയാണ് മേഘാലയയിലെ പ്രധാന ഗോത്രവര്‍ഗങ്ങള്‍. ഗാരോ വര്‍ഗക്കാര്‍ മംഗോളിയന്‍ വംശജരാണ്. അസമിന്റെ ഭാഗമായിരുന്ന കുറേ പ്രദേശങ്ങള്‍ 1970-ല്‍ മേഘാലയ എന്ന പേരില്‍ സ്വയംഭരണപ്രദേശമായി. പിന്നീട് 1972-ലാണ് ഇത് സംസ്ഥാനമാക്കിയത്.
അതിര്‍ത്തിത്തര്‍ക്കം
ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തി സംബന്ധിച്ച് പലതവണ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ തര്‍ക്കം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ചൈന അരുണാചലിലെ പ്രദേശങ്ങള്‍ കൈയടക്കിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.
ഈര്‍പ്പവും മഴയും
ലോകത്ത് ഏറ്റവും അധികം ഈര്‍പ്പമുള്ള പ്രദേശങ്ങളിലൊന്നാണ് മേഘാലയ. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിന്റാം എന്നിവയും ഈ സംസ്ഥാനത്തുള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം എന്ന ബഹുമതി ഏറെക്കാലം ചിറാപ്പുഞ്ചിക്കു സ്വന്തമായിരുന്നു. പിന്നീട് മഴയില്‍ ഒന്നാംസ്ഥാനം മൗസിന്റാമിനായി. മഴയിലെ ഈ ഒന്നാം സ്ഥാനം ഇടയ്ക്കിടെ മാറാറുണ്ട്.
ഒഴുകിനടക്കുന്ന ദേശീയോദ്യാനം
ഒഴുകിനടക്കുന്ന ഒരേയൊരു ദേശീയോദ്യാനമായ കെയ്ബുള്‍
ലംജാവോ മണിപ്പൂരിലാണ്.
കൈത്തറിയും കരകൗശല വസ്തുക്കളും
വ്യവസായപുരോഗതിയില്‍ ഏറെ പിന്നിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. എടുത്തുപറയാവുന്ന വന്‍ വ്യവസായശാലകളൊന്നുംതന്നെ ഈ പ്രദേശത്തില്ല. വനവിഭവങ്ങളെ ആശ്രയിച്ചുള്ള പരമ്പരാഗതവ്യവസായങ്ങള്‍ ഇവിടത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പുരോഗതി നേടിയിട്ടുണ്ട്. ചൂരല്‍, മുള എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും ഇവിടെ ധാരാളം നിര്‍മിക്കുന്നുണ്ട്. വനവിഭവങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ധാരാളം വ്യവസായങ്ങള്‍ മേഘാലയയിലും ത്രിപുരയിലും മിസോറമിലുമുണ്ട്. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ സമര്‍ഥരാണ് മിസോറമിലെ ജനങ്ങള്‍. ത്രിപുരയില്‍ മുള ഉപയോഗിച്ച് വിവിധതരം കരകൗശലവസ്തുക്കളും വീട്ടുപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നു. ചിറാപ്പുഞ്ചിയിലെ സിമന്റ് വ്യവസായവും പുരോഗതി നേടിക്കഴിഞ്ഞു.
കല്‍ക്കരി, ചുണ്ണാമ്പുകല്ല്, കളിമണ്ണ്, അഭ്രം തുടങ്ങിയ ധാതുക്കള്‍ മേഘാലയയിലെ പല പ്രദേശങ്ങളില്‍ നിന്നും വ്യാവസായികമായി കുഴിച്ചെടുക്കുന്നുണ്ട്. പ്ലൈവുഡ് നിര്‍മാണം, തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മാണം അലൂമിനിയം ഉപയോഗിച്ചുള്ള പാത്രങ്ങളുടെ നിര്‍മാണം എന്നിവ ത്രിപുരയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ചണവ്യവസായവും ഇവിടെ പുരോഗതി നേടിയിട്ടുണ്ട്. മിസോറമിലെയും മണിപ്പൂരിലെയും നാഗാലാന്‍ഡിലെയും പ്രധാന വ്യവസായങ്ങളിലൊന്നാണ് കൈത്തറി. മണിപ്പൂരിലെ പട്ടുവസ്ത്രങ്ങള്‍ പ്രശസ്തമാണ്. വര്‍ണശബളമായ തുണിത്തരങ്ങള്‍ ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥരാണ് നാഗാലാന്‍ഡുകാര്‍. അരുണാചല്‍പ്രദേശിലും പരമ്പരാഗതമായ തുണിനെയ്ത്ത് പുരോഗതി നേടിയിട്ടുണ്ട്.
പട്ടുനൂല്‍പ്പുഴു വളര്‍ത്തലും പട്ട് നിര്‍മിക്കലും ഇവിടെ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്നു. ഗോത്രവര്‍ഗ ചിത്രകലാരീതി ഉപയോഗിച്ചുള്ള വസ്ത്ര നിര്‍മാണവും ഉണ്ട്. പഞ്ചസാര, ഗ്ലൂക്കോസ്, സിമന്റ് എന്നിവ മണിപ്പൂരിലും കല്‍ക്കരി, എണ്ണ,ഗ്രാഫൈറ്റ്, മാര്‍ബിള്‍ എന്നിവ അരുണാചല്‍ പ്രദേശിലും പുരോഗതി നേടിയ വ്യവസായങ്ങളാണ്. നാഗാലാന്‍ഡില്‍ പഞ്ചസാരവ്യവസായവും വളര്‍ച്ച നേടിക്കഴിഞ്ഞു.

إرسال تعليق