PSC Advice Memo through One Time Registration Profile

നിയമന ശിപാർശാ മെമ്മോ ഇനി  പ്രൊഫൈൽ വഴിയും


നിയമന ശിപാർശാ മെമ്മോ കൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ  തപാൽ മാർഗ്ഗമാണ് നിയമന ശിപാർശകൾ അയക്കുന്നത്.ആ രീതി തുടരുന്നതാണ് . അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും  നിയമന ശിപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡോടു കൂടിയുള്ള നിയമനശിപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക .അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശിപാർശ ലഭിക്കുകയും ചെയ്യും.

വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശിപാർശാകത്തുകൾ  ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم