അവസാന തീയതിക്കകം കുറഞ്ഞ പ്രായപരിധി എത്തുന്നവർക്കും ഇനി അപേക്ഷിക്കാം

പിഎസ്‌സി തസ്തികകളിൽ അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായപരിധി സംബന്ധിച്ച വ്യവസ്ഥയിൽ മാറ്റം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ കുറഞ്ഞ പ്രായപരിധി പൂർത്തിയാക്കുന്നവർക്ക് ഇനി അപേക്ഷ നൽകാം.
അപേക്ഷ ക്ഷണിക്കുന്ന വർഷം ജനുവരി ഒന്നിനു കുറഞ്ഞ പ്രായപരിധിയായ 18 വയസ്സ് പൂർത്തിയാകണമെന്നും ഉയർന്ന പ്രായപരിധിയായ 36 വയസ്സു കവിയരുതെന്നുമായിരുന്നു നേരത്തേയുള്ള നിബന്ധന. പ്രായപരിധി കഴിഞ്ഞവരെ സഹായിക്കാൻ ഏർപ്പെടുത്തിയ ഈ വ്യവസ്ഥ, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂർത്തിയാക്കിയവർക്ക് അവസരം നിഷേധിക്കാൻ ഇടയായിരുന്നു.
ഇതിനെതിരെ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ്, വിജ്ഞാപനത്തീയതിയോ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയോ മാനദണ്ഡമാക്കണമെന്ന് കോടതി വിധിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ, കുറഞ്ഞ പ്രായപരിധി മാനദണ്ഡം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ അടിസ്ഥാനത്തിലാക്കാൻ പിഎസ്‌സി തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഉയർന്ന പ്രായപരിധിക്ക് നിലവിലുള്ള ജനുവരി 1 വ്യവസ്ഥ തുടരും.

1 Comments

  1. Praya paridi koootikoode psc ?ngaggale polullavarku asawasamayirunnu keralatil

    ReplyDelete

Post a Comment

Post a Comment

Previous Post Next Post