സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം

സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണംകഴിഞ്ഞ വർഷം നിയമന ശുപാർശ കിട്ടിയവർക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. ഇതേ ചൊല്ലി വ്യാപക വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സഭയിൽ പി സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
എൽ.പി.എസ്.എ / യു.പി.എസ്.എ / ഏച്ച്.എസ്.എ തസ്തികയിൽ കഴിഞ്ഞവർഷം നിയമനഉത്തരവ് കൈപറ്റിയവർക്കും റാങ്ക് ലിസ്റ്റിൽ ഇനി ബാക്കി നിൽക്കുന്നവർക്കും പ്രതീക്ഷ നൽകുന്ന ഒരു ഉത്തരമാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. എൽ.പി.എസ്.എ / യു.പി.എസ്.എ പരീക്ഷ എഴുതിയവർക്കും ഒരു ശുഭവാർത്തയായി ഇതിനെ കരുതാം...എൽ.പി.എസ്.എ / യു.പി.എസ്.എ പരീക്ഷകളുടെ മൂല്യനിർണ്ണയം കഴിഞ്ഞു. ഇനി വരാനുള്ളത് ഷോർട്ട് ലിസ്റ്റാണ്. അതിനായി കാത്തിരിക്കുന്നവർക്ക് പി.എസ്.സിയുടെ ഭാഗത്തുനിന്നും ജനുവരിയിൽ വന്ന പ്രഖ്യാപനമല്ലാതെ മറ്റൊരു അറിയിപ്പും ഒരു ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കും ലഭിച്ചീട്ടില്ല. ആയതിനാൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന മൂലം പി.എസ്.സി അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കരുതാം..
മുഖ്യമന്ത്രിയുടെ വാക്കുകൾ ശ്രവിക്കാം

0 Comments

Post a Comment

Post a Comment (0)

Previous Post Next Post