
LDC Examination Special - 01
* ഗ്രീക്ക് ഭാഷയിൽ നിന്നാണ് ജോഗ്രഫി എന്ന പദം ഉത്ഭവിച്ചത്.* ഭൂമി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ടോളമിയാണ്.
* 'അൽമജസ്സ്' എന്ന ഗ്രന്ഥം ടോളമിയുടെതാണ്.
* ഭൗമകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത് ടോളമിയാണ്.
* ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ഇറാതോസ്തനീസ് ആണ്.
* സൗരകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത് കോപ്പർ നിക്കസ് ആണ്.
* കോപ്പർ നിക്കസ് പോളിഷ് ശാസ്ത്രജ്ഞൻ ആണ്.
* സൂര്യനാണ് പ്രപഞ്ചത്തിൻറെ കേന്ദ്രം എന്നതാണ് സൗരകേന്ദ്ര സിദ്ധാന്തം.
ഭൂമിയുടെ ഘടന
* ഭൂമിയുടെ ഉള്ളറ മൂന്നായി തരം തിരിച്ചിരിക്കുന്നു.
* ഭൂവൽക്കം[Crust] , ബഹിരാവാരണം [Mantle] , അകക്കാമ്പ് [Core] എന്നിവയാണ് അവ
* 'ബാഹ്യസിലിക്കേറ്റ് മണ്ഡലം' എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.
* ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.
* സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.
* സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.
* ഭൂവൽക്കത്തിനു താഴെയുള്ള കനം കൂടിയ മണ്ഡലമാണ് മാൻറിൽ.
* ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.
* മാൻറിലിൻറെ താഴെയായി കാണപ്പെടുന്ന മണ്ഡലം അകക്കാമ്പ്.
* അകക്കാമ്പ് [Core] നിർമ്മിച്ചിരിക്കുന്നത് നിക്കലും ഇരുമ്പും കൊണ്ടാണ്.
* അകക്കാമ്പിൻറെ വേറൊരു പേരാണ് NIFE എന്നത്.
* ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് ഇരുമ്പ്(Iron).
Post a Comment