വേദകാലഘട്ടം - 5

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
വേദകാലഘട്ടം 
---------------------------------------------------------------------------------
1.ഉപനിഷത്തുക്കൾ 108 എണ്ണം ആണ്.
2. 'ഏറ്റവും അടുത്ത്  സ്ഥിതി ചെയ്യുന്നത്' എന്നാണ് ഉപനിഷത്ത് എന്ന വാക്കിനർത്ഥം.
3. വേദാന്തങ്ങൾ എന്നറിയപ്പെടുന്നതും ഉപനിഷത്തുക്കൾ ആണ്.
4. സംസ്കൃത ഭാഷയിൽ തന്നെയാണ് ഉപനിഷത്തുക്കളും എഴുതിയിരിക്കുന്നത്.
5. ബ്രിഹദാരണ്യോപനിഷത്താണ് ഏറ്റവും വലുത്.
6. ഈശോവാസ്യോപനിഷത്താണ് ഏറ്റവും ചെറുത്‌. 
7. തത്ത്വമീമാംസകളാണ് ഉപനിഷത്തുകളിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്.
8. പ്രപന്ജോത്പത്തിയെപ്പറ്റി വിശദീകരിക്കുന്ന ഉപനിഷത്താണ് പ്രശ്നോപനിഷത്ത് .    
9. ലോകം ദൈവമാണ്; ദൈവം എന്റെ ആത്മാവാണ് എന്ന ആശയം ഉൾകൊള്ളുന്നത് ഉപനിഷത്തുകളിൽ ആണ്.
10 ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് തർജിമ ചെയ്തത് ദാരാ ഷിക്കോവ് ആണ്.
11. 'തമസോമ ജ്യോതിർഗമയ' എന്ന ആപ്തവാക്യം  ബ്രിഹദാരണ്യോപനിഷത്തിലാണ് ഉള്ളത്.
12.തത്ത്വമസി എന്ന ആപ്തവാക്യം ഛന്ദൊഗ്യോപനിഷത്തിലാണ്, ശ്രീകൃഷ്ണനെപ്പറ്റി പരാമർശമുള്ളതും ഈ ഉപനിഷത്തിലാണ്.
13. തൈത്തിരിയോപനിഷത്തിലാണ് 'മാതൃദേവോ ഭവ:' എന്ന ആപ്തവാക്യം .  
14. 'സത്യമേവ ജയതേ' എന്നത് മുണ്ഡകോപനിഷത്തിലും ഉത്തിഷ്ഠ ത : ജാഗ്രത: കഡോപനിഷത്തിലും ആണ്  .

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

0 Comments

Post a Comment

Post a Comment (0)

Previous Post Next Post