ഏതൊരു സമൂഹത്തേയും സംസ്‌കാരത്തിന്റെ പാതയിലൂടെ മുന്നോട്ടു നയിക്കുന്നത് വിദ്യാഭ്യാസമാണ്.
അക്ഷരങ്ങളിലൂടെ അറിവും ആശയങ്ങളും ആര്‍ജിച്ച് ജീവിത്തെ സഫലമാക്കാന്‍ വിദ്യാഭ്യാസം മനുഷ്യനെ സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം മറ്റേതു രാജ്യത്തേക്കാളും മുന്‍പന്തിയിലാണ്. വിദ്യാഭ്യസ രംഗത്തെ കേരളത്തിന്റെ വളര്‍ച്ചയേക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള സമ്പൂര്‍ണ വിവരങ്ങള്‍.
വിദ്യാഭ്യാസചരിത്രത്തിന് ഏറ്റവും കൂടുതല്‍ പഴക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വേദകാലഘട്ടത്തില്‍ നിന്ന് ആരംഭിക്കുന്നു ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം. ഭാരതത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്. എന്നാല്‍, അറിവു പകരുന്ന സംരംഭങ്ങള്‍ മുന്‍പുതന്നെ മിക്കയിടത്തും നിലനിന്നിരുന്നു.
ഗുരുകുല വിദ്യാഭ്യാസം
* ഇന്ത്യയിലെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും സവിശേഷമായ ഒന്നാണ് ഗുരുകുലവിദ്യാഭ്യാസം. ആചാര്യനും ശിഷ്യനും തമ്മിലുള്ള സുശക്തമായ ബന്ധമാണ് ഈ രീതിയുടെ പ്രത്യേകത. ഈ തരത്തിലുള്ള വിദ്യാഭ്യാസം പ്രധാനമായി നിഷ്‌കര്‍ഷിച്ചിരുന്നത് ധാര്‍മിക ആധ്യാത്മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പാദനമാണ്. വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖമായ വ്യക്തിത്വവികാസത്തിനും സ്വഭാവ രൂപവത്കരണത്തിനും ഗുരുകുലങ്ങള്‍ വഴിയൊരുക്കിയിരുന്നു.
പ്രാചീന വിദ്യാകേന്ദ്രങ്ങള്‍
* ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലകള്‍ ഇന്ത്യയിലാണ് സ്ഥാപിക്കപ്പെട്ടത്. ഇന്നത്തെ ആധുനിക സര്‍വകലാശാലകളിലെന്നപോലെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഈ കേന്ദ്രങ്ങളില്‍ അവസരമൊരുക്കിയിരുന്നു. ഇപ്പോള്‍ പാകിസ്താനിലുള്ള തക്ഷശില, ബിഹാറിലെ നാളന്ദ, തക്ഷശില എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. കേരളത്തിലും നിരവധി പ്രാചീന വിദ്യാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കാന്തളൂര്‍ ശാല, പാര്‍ഥിവപുരം ശാല തുടങ്ങിയവ ശ്രേഷ്ഠമായ വിദ്യാകേന്ദ്രങ്ങളായിരുന്നു. അറിവ് വിലയിരുത്തുന്നതിനായി കൊല്ലം പട്ടത്താനം, കോഴിക്കോട് രേവതി പട്ടത്താനം തുടങ്ങിയ പരീക്ഷകളും നടത്തിയിരുന്നു.
കുടിപ്പള്ളിക്കൂടങ്ങളുടെ കാലം
* ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരുന്നതിനു മുന്‍പ് കേരളത്തില്‍ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങള്‍ കുടിപ്പള്ളിക്കൂടങ്ങള്‍, എഴുത്തുപള്ളിക്കൂടങ്ങള്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഏകാധ്യാപക പാഠശാലകളായിരുന്നു. കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതസാഹിത്യം, നാട്ടുവൈദ്യം, ജ്യോത്സ്യം എന്നീ വിഷയങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. 'ആശാന്‍' എന്നാണ് അധ്യാപകന്‍ അറിയപ്പെട്ടിരുന്നത്. അക്ഷരമാല മുതല്‍ പഠിക്കാനുള്ള പാഠങ്ങള്‍ ആശാന്‍ ഓലയില്‍ എഴുതിക്കൊടുക്കും. കുട്ടികള്‍ അതിനു പാകത്തിന് ചീകിമുറിച്ച ഓലകള്‍ കൊണ്ടുവരും. പഠിച്ചുകഴിഞ്ഞ ഓലകള്‍ കോര്‍ത്തുകെട്ടി ഒരു ചുരുളാക്കി വെക്കും. കാലാന്തരത്തില്‍, ചുരുളിന്റെ വലുപ്പത്തില്‍ നിന്ന് ഒരാള്‍ക്ക് എത്ര പഠിപ്പുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.
ബ്രിട്ടീഷുകാരുടെ വരവ്
* കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റംവന്നത് ബ്രിട്ടീഷുകാരുടെ വരവോടെയാണ്. അതുവരെ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലോ ചുമതലയിലോ ആയിരുന്നില്ല വിദ്യാഭ്യാസം. ജാതിയും മതവുമൊക്കെ വിദ്യ നേടുന്നതിനുള്ള മാനദണ്ഡം ആയിരുന്നു. താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നേടുന്നതിന് സൗകര്യം ഇല്ലായിരുന്നു.
ആധുനിക വിദ്യാഭ്യാസത്തിന് ബീജാവാപം
* ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസത്തിന് വിത്തുപാകിയത് വില്യംബെന്റിക് പ്രഭു ഗവര്‍ണര്‍ ജനറലായിരുന്നപ്പോഴാണ്. മെക്കാളെ പ്രഭുവാണ് അതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍, കേരളത്തില്‍ അതിനു മുന്‍പുതന്നെ പാശ്ചാത്യ മാതൃകയിലുള്ള വിദ്യാഭ്യാസം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ ഇവിടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാര്‍ഗദര്‍ശികളായി അറിയപ്പെടുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ഇംഗ്ലീഷുകാര്‍ക്ക് വളരെ മുന്‍പ് കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് , ഡച്ച് മിഷനറിമാര്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശേഷിയുള്ളവരായിരുന്നില്ല.
മിഷനറിമാരും വിദ്യാഭ്യാസവും
* പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിന്റെ വൈജ്ഞാനിക ചക്രവാളത്തില്‍ ചില പുതിയ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു പരിഷ്‌കൃത വിദ്യാഭ്യാസനയം. മതപ്രചാരണത്തിനായി ഇവിടെയെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ കൊണ്ടുവന്നതായിരുന്നു അത്. അവരുടെ മുഖ്യലക്ഷ്യം മതപ്രചാരണം ആയിരുന്നെങ്കിലും ഇവിടത്തെ സാമൂഹിക പരിതസ്ഥിതികളുടെ സമ്മര്‍ദംകാരണം പ്രവര്‍ത്തനമേഖല മതത്തിനു വെളിയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ അവര്‍ പ്രേരിതരായി. അത് ഇന്നാട്ടിലെ ജനതയുടെ പുരോഗതിക്ക് കാരണമായി. കേരളത്തില്‍ അച്ചടിശാലകള്‍, വൃത്താന്തപത്രങ്ങള്‍ എന്നിവയ്ക്ക് അവര്‍ തുടക്കമിട്ടു. ആദ്യമായി വേദപുസ്തകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിപ്പിച്ചതും നിഘണ്ടു നിര്‍മിച്ചതും മിഷനറിമാരാണ്.
മിഷന്‍ പ്രവര്‍ത്തനം കേരളത്തില്‍
* പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ലണ്ടന്‍ മിഷന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേ കാലഘട്ടത്തില്‍ത്തന്നെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യകേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍നഗരം ആസ്ഥാനമായുള്ള ബാസല്‍മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വടക്കന്‍കേരളത്തില്‍ നാന്ദികുറിച്ചതും ഇതേ കാലയളവിലാണ്. മതപ്രചാരണത്തിന് മുഖ്യഉപാധിയായി അവര്‍ സ്വീകരിച്ചത് വിദ്യാഭ്യാസ പ്രചാരണമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടു.
റിംഗിള്‍ ടോബിയുടെ സംഭാവന
* തിരുവിതാംകൂര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിലെ പ്രാതസ്മരണീയമായ നാമം റിംഗിള്‍ ടോബി എന്ന മിഷനറിയുടേതാണ്. തെക്കന്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് നാഗര്‍കോവിലിനടുത്ത് മൈലാടി എന്ന സ്ഥലത്താണ്. 1806-നും 1816നും ഇടയ്ക്ക് നാഗര്‍കോവിലിലും പരിസരങ്ങളിലുമായി പല ഇംഗ്ലീഷ് സ്‌കൂളുകളും സ്ഥാപിതമായി.
* ചര്‍ച്ച് മിഷന്‍ സൊസൈറ്റി 1816-ല്‍ കോട്ടയത്ത് ആരംഭിച്ച ഇംഗ്ലീഷ് സ്‌കൂളാണ് പിന്നീട്, കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ്. കോളേജായി രൂപാന്തരപ്പെട്ടത്. 1821-ല്‍ കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ച ബെഞ്ചമിന്‍ ബെയ്‌ലി അതേ വര്‍ഷംതന്നെ കോട്ടയത്ത് ഒരു ഗ്രാമര്‍ സ്‌കൂള്‍ തുടങ്ങി.

Post a Comment