Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 2017-ലെ കീർത്തിചക്ര ബഹുമതിക്ക് അർഹരായത് ആരൊക്കെയാണ്?
Answer :- മേജര്‍ രോഹിത് സുരി, ഹവില്‍ദാര്‍ പ്രേം ബഹാദൂര്‍ രെശ്മി മഗർ (മരണാനന്തരം)
2. 2017-ലെ പരം വിശിഷ്ട സേവ മെഡലിന് കരസേനയിൽ നിന്നും അർഹരായ മലയാളികൾ ആരൊക്കെയാണ്?
Answer :- പി.എം ഹാരിസ് , വേലു നായർ , മനോജ് കുമാർ ഉണ്ണി , ബോബി ചെറിയാൻ മാത്യൂസ് , എസ്.ആർ.കെ നായർ (വ്യോമസേന)
3. ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ആരായിരുന്നു?
Answer :- ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (അബുദാബി കിരീടാവകാശി)
3. 2017-ലെ പരം വിശിഷ്ട സേവ മെഡലിന് വ്യോമസേനയിൽ നിന്നും അർഹരായ മലയാളികൾ ആരൊക്കെയാണ്?
Answer :- എസ്.ആർ.കെ നായർ
4. ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിൽ പങ്കെടുത്ത ആദ്യ അറബ് രാജ്യം?
Answer :- യു.എ.ഇ (ഫ്രാൻസിന് ശേഷം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്ക് സൈന്യത്തെ അയച്ച ആദ്യ രാജ്യമാണ് യു.എ.ഇ)
5. ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ നാവികസേനയെ നയിച്ച മലയാളി വനിത?
Answer :- ലഫ്.കമാൻഡർ അപർണ നായർ
6. രൂപീകരിച്ച് 33 വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത ഇന്ത്യയുടെ അർധ സൈനിക വിഭാഗം ഏതാണ്?
Answer :- നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)
7. 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിച്ച എൻ.എസ്.ജിയുടെ ആന്റി-ഹൈജാക്കിങ് വാഹനം ഏതാണ്?
Answer :- ഷെർപ്പ
8. 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ ഫ്ളൈ പാസ്റ്റ് നടത്തിയ ഇന്ത്യയുടെ തദ്ദേശീയ നിർമിത ലഘു യുദ്ധവിമാനം?
Answer :- തേജസ്
9. 68 ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ത്യൻ ത്രിവർണ പതാക എൽ.ഇ.ഡി വെളിച്ചമുപയോഗിച്ച് പ്രദർശിപ്പിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?
Answer :- ബുർജ് ഖലീഫ (ദുബായ്)
10. 2017-ലെ പത്മഭൂഷൺ മരണാനന്തര ബഹുമതിയായി ലഭിച്ചത് ?
Answer :- ചോ രാമസ്വാമി (സാഹിത്യകാരൻ/മാധ്യമപ്രവർത്തകൻ/അഭിനേതാവ്)
Answer :- വിരാട് കോഹ്‌ലി (ക്രിക്കറ്റ്), സാക്ഷി മാലിക് (ഗുസ്തി), ദീപ കർമാകർ (ജിംനാസ്റ്റിക്സ്), ശേഖർ നായിക് (ഇന്ത്യയുടെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ), മാരിയപ്പൻ തങ്കവേലു (പാരാലിംപിക്സ് ഹൈജംപ് താരം), ദീപ മാലിക് (പാരാലിംപിക്സ് അത്‌ലറ്റ്), വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ)
12. 2017-ൽ മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ച പ്രശസ്ത എയ്ഡ്‌സ് ഗവേഷക ആരാണ്?
Answer :- സുനിതി സോളമൻ
13. 2017 ദേശീയ സമ്മതിദായക ദിനത്തിൻറെ പ്രമേയം?
Answer :- Empowering Young and Future Voters
14. ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ആദ്യ ജിംനാസ്റ്റിക് താരം?
Answer :- ദീപ കർമാകർ
15. സ്മാരക രൂപത്തിലുള്ള കൊടിമരത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ആദ്യ Public University?
Answer :- ഡൽഹി സർവകലാശാല
16. കേരളത്തിലെ കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണം നൽകുന്നതിനായുള്ള കേരളത്തിലെ ആദ്യ സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം നടൻ മോഹൻലാൽ ഉദ്‌ഘാടനം ചെയ്ത സ്‌കൂൾ ?
Answer :- തിരുവനന്തപുരം പട്ടം സെൻറ് മേരീസ് ഗേൾസ് സ്കൂൾ