
Answer :- പ്രഫുൽ പട്ടേൽ
2. പ്രോ റെസ്‌ലിങ് ലീഗ് സീസൺ - 2 ജേതാക്കൾ?
Answer :- പഞ്ചാബ് റോയൽസ്
3. പ്രോ റെസ്‌ലിങ് ലീഗ് സീസൺ - 2 റണ്ണറപ്പ്?
Answer :- ഹരിയാന ഹാമ്മേഴ്സ്
4.5ജി വേഗത ലഭിക്കുന്ന ആയിരം ഹൈ സ്പീഡ് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കുന്ന ടെലികോം കമ്പനി ?
Answer :- ബി.എസ്.എൻ.എൽ
5. നിരോധിത സംഘടനക്ക് ധനസഹായം നൽകിയെന്നാരോപിച്ച് അടുത്തിടെ ഈജിപ്ഷ്യൻ കോടതി ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ദേശീയ ഫുട്‍ബോൾ താരം?
Answer :- മുഹമ്മദ് അബുട്രിക 6. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി നിയമിതനായത്?
Answer :- അചൽ കുമാർ ഗുപ്ത
7. അടുത്തിടെ അന്തരിച്ച, സ്‌പെഷ്യൽ ഇഫക്ട്സിനുള്ള 2012-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹയായ ആനിമേറ്റർ?
Answer :- ചാരു ഖണ്ഡാൽ
8. ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം ?
Answer :- ധരംശാല (കാംഗ്ര ജില്ല)
9. സി.ബി.ഐയുടെ 27 ാമത്തെ ഡയറക്ടറായി നിയമിതനായത് ?
Answer :- അലോക് കുമാർ വർമ
10. 2017-ലെ ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ പ്രമേയം?
Answer :- "The Freedom to Dream: India at 70"
Answer :- മാഞ്ചസ്റ്റർ യുണൈറ്റഡ്
12. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമായി പ്രഖ്യാപിച്ചത്?
Answer :- 2016
13. ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ പ്രാദേശിക വിമാന സർവീസ് ആരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി ?
Answer :- ഉഡാൻ പദ്ധതി (UDAN - Ude Desh Ke Aam Naagrik)
14. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയ ഉസ്‌ബെക്കിസ്ഥാൻ താരം?
Answer :- ഡെനിസ് ഇസ്‌തോമിൻ
15. മുസ്ലിങ്ങൾക്ക് സർക്കാർ സർവീസുകളിൽ 12 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനം ?
Answer :- തെലങ്കാന 16. മലയാള സർവകലാശാല ദർശിനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2017-ലെ പുരസ്കാരത്തിന് അർഹനായത് ?
Answer :- കെ.എസ് സേതുമാധവൻ
17. സാമൂഹിക അസമത്വം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു വയസു മുതലുള്ള കുട്ടികളുടെ ഭാഷാ പരിജ്ഞാനം നിർബന്ധമാക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ?
Answer :- ഡെന്മാർക്ക്