- മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ഒരു പെണ്ണും രണ്ടാണും നേടി
- മികച്ച നടന്‍ ലാല്‍[ തലപ്പാവ് ]
- പ്രിയങ്കയാണു മികച്ച നടി
- മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, മികച്ച രണ്ടാമത്തെ നടി, ശബ്‌ദലേഖനം എന്നിങ്ങനെ അഞ്ച് അവാര്‍ഡുകള്‍ അടൂരിന്റെ ഒരു പെണ്ണും രണ്ടാണും നേടി.
- സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത ഇന്നത്തെ ചിന്താവിഷയം മികച്ച ജനപ്രിയചിത്രമായി.
- നവാഗതസംവിധായകനുള്ള അവാര്‍ഡ് മധുപാലിനാണ് (തലപ്പാവ്).
- മധുസൂദനന്‍ സംവിധാനം ചെയ്‌ത ബയോസ്‌കോപ്പ് പ്രത്യേകജൂറി അവാര്‍ഡ് നേടി.
- മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പെണ്ണും രണ്ടാണും സംവിധാനം ചെയ്‌ത അടൂര്‍ ഗോപാലകൃഷ്‌ണനാണു മികച്ച സംവിധായകന്‍.
- മികച്ച രണ്ടാമത്തെ ചിത്രം: ഭൂമിമലയാളം (ടി.വി. ചന്ദ്രന്‍).
- മികച്ച രണ്ടാമത്തെ നടന്‍: അനൂപ് മേനോന്‍ (തിരക്കഥ).
- രണ്ടാമത്തെ നടി: പ്രവീണ (ഒരുപെണ്ണും രണ്ടാണും).
- ഹാസ്യനടന്‍: മാമുക്കോയ (ഇന്നത്തെ ചിന്താവിഷയം).
- ബാലതാരം: നിവേത തോമസ് (വെറുതേ ഒരു ഭാര്യ).
- കഥാകൃത്ത്: ആര്യാടന്‍ ഷൗക്കത്ത് (വിലാപങ്ങള്‍ക്കപ്പുറം).
- ഛായാഗ്രാഹകന്‍: എം.ജെ. രാധാകൃഷ്‌ണന്‍ (ബയോസ്‌കോപ്പ്).
- തിരക്കഥ: അടൂര്‍ ഗോപാലകൃഷ്‌ണന്‍ (ഒരുപെണ്ണും രണ്ടാണും).
- ഗാനരചന: ഒ.എന്‍.വി. കുറുപ്പ് (ഗുല്‍മോഹറിലെ ഒരുനാള്‍ ഒരു ശുഭരാത്രി...).
- സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍ ( മാടമ്പി- അമ്മമഴക്കാറിനു കണ്‍നിറഞ്ഞു).
- മികച്ച സംഗീത സംവിധായകന്‍, പശ്‌ചാത്തല സംഗീതം: ചന്ദ്രന്‍ വെയ്യാട്ടുന്മേല്‍ (ബയോസ്‌കോപ്പ്).
- പിന്നണി ഗായകന്‍: ശങ്കര്‍ മഹാദേവന്‍ (മാടമ്പിയിലെ കല്ല്യാണക്കച്ചേരി...).
- പിന്നണി ഗായിക: മഞ്‌ജരി (വിലാപങ്ങള്‍ക്കപ്പുറത്തിലെ മുള്ളുള്ള മുരിക്കിന്‍മേല്‍...).
- മികച്ച ചലച്ചിത്രഗ്രന്ഥം: ചന്ദ്രശേഖറിന്റെ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്- കന്യക) ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍.
- എഡിറ്റര്‍: ബീനാപോള്‍ (ബയോസ്‌കോപ്പ്).
- കലാസംവിധായകന്‍: മനു ജഗത് (കല്‍ക്കട്ടാ ന്യൂസ്).
- ശബ്‌ദലേഖനം:ഖടി.കൃഷ്‌ണനുണ്ണി, ഹരികുമാര്‍ (ഒരു പെണ്ണും രണ്ടാണും).
- പ്രോസസിംഗ് ലബോറട്ടറി: ചിത്രാഞ്‌ജലി സ്‌റ്റുഡിയോ (ബയോസ്‌കോപ്പ്).
- മേക്കപ്പ്: രഞ്‌ജിത് അമ്പാടി (തിരക്കഥ).
- വസ്‌ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍ (വിലാപങ്ങള്‍ക്കപ്പുറം).
- ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ്: ശ്രീജ (മിന്നാമിന്നിക്കൂട്ടം).
- നൃത്തസംവിധാനം: ബൃന്ദ, വിനോദ് (കല്‍ക്കട്ടാ ന്യൂസ്).
Digital Contents for PSC Study
Post a Comment