മഹാന്മാരുടെ മൊഴികള്‍ ഭാഗം-1

  • "ഒരു ജതി ഒരു മതം മനുഷ്യന് - == ശ്രീനാരയണ ഗുരു =="
  • "കേരളം ഒരു ഭ്രാന്താലയമാണ്‍" - സ്വാമി വിവേകാനന്ദന്‍
  • "നരജീവിതമായ വേദന

യ്ക്കൊരുമട്ടര്‍ഭകരൌഷധങ്ങള്‍ താന്‍ "- ആശാന്‍

  • "കീഴില്ച്ചെയ്ത ശുഭാശുഭകര്‍മ്മം

മേലില്‍ സുഖദു:ഖത്തിനു കാരണം "- തുഞ്ചത്തെഴുത്തച്ഛന്‍

  • “എന്റെ ജീവിതമാണെന്റെ സന്ദേശം” - മഹാത്മാ ഗാന്ധി
  • ‘‘നിങ്ങളെനിക്കു രക്തം തരു, നിങ്ങള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം തരാം‘‘ - സുഭാസ് ചന്ദ്ര ബോസ്.
  • "സുപരിചയത്തിന്റെ നേര്‍ത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു്‌ പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"- കോള്‍റിഡ്ജ്
  • "സമഗ്രമായതിനേ സൌന്ദര്യമുള്ളൂ"-തോമസ് മന്
  • "നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പ്രകാശമായി വര്‍ത്തിക്കുക"-ശ്രീബുദ്ധന്‍
  • "സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"-ടാഗോര്‍
  • "വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാല്‍ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചു നില്‍ക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "- ടാഗോര്‍
  • "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും" - ബി.ഫ്രാന്‍ക്ലിന്‍
  • "നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണു്‌. കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ"-സ്വാമി വിവേകാനന്ദന്‍
  • "ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദര്‍ശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം" - സ്വാമി വിവേകാനന്ദന്‍
  • "നാം കുട്ടിക്കാലം മുതല്‍ക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല." - സ്വാമി വിവേകാനന്ദന്‍
  • "പാപം എന്നൊന്നുണ്ടെന്നു്‌ വേദാന്തം സമ്മതിക്കില്ല;ശരിയാണു്‌. തെറ്റുകളില്‍ വച്ചേറ്റവും വലിയതു ഞാന്‍ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്‌." - സ്വാമി വിവേകാനന്ദന്‍
  • "വിത്തു്‌ വൃക്ഷമായിത്തീരുന്നതിനു്‌ സ്വയം നശിക്കുന്നു.പരിപൂര്‍ണ്ണമായ ആത്മത്യാഗമാണു്‌ ജ്ഞാനലബ്ധിയ്ക്കുള്ള ശരിയായ വഴി "- സ്വാമി രാമതീര്‍ത്ഥന്‍
  • "അഭ്യാസത്തേകാള്‍ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാള്‍ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തില്‍ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു." - ഭഗവത്ഗീത

0 Comments

Post a Comment

Post a Comment (0)

Previous Post Next Post