സിന്ധു നദീതടസംസ്കാരം

പുരാതന ഭാ‍രതത്തില്‍ നിലവിലുണ്ടായിരുന്ന ജനവാസ വ്യവസ്ഥയാണ് സിന്ധു നദീതട സംസ്കാരം(ആംഗലേയത്തില്‍ The Indus Valley Civilization (IVC)), (ക്രി.മു. 3300–1700, ഏറ്റവും ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത്: ക്രി.മു. 2600–1900) . ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്. ഹരപ്പ എന്ന ഇന്നത്തെ പാക്കിസ്ഥാനിലെഒരു നഗരത്തില്‍ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകള്‍ നരവംശ,പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഇതിനു മുന്‍പു വരെ വേദ കാലഘട്ടം ആണ് ഭാരതത്തിന്റെ പൈതൃകത്തില്‍ ഏറ്റവും പുരാതനമായ കാലഘട്ടം എന്നാണ് കരുതിയിരുന്നത്. ഈ കണ്ടുപിടിത്തം ഇന്ത്യാ ചരിത്രത്തെ 2000 വര്‍ഷങ്ങള്‍ പിന്നിലേയ്ക്കാണ് നയിച്ചത്. അടുത്ത കാലത്തായി ഘാഗ്ഗര്‍-ഹാക്രാ നദി സരസ്വതിയായിരുന്നിരിക്കണം എന്ന സിദ്ധാന്തപ്രകാരം ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്. എങ്കിലും ഇതിന് എതിര്‍വാദങ്ങളും ഉണ്ട്. ഹരപ്പയിലാണ് ഖനനത്തിന് ശേഷം ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാല്‍ അത് കേന്ദ്രമായി കണക്കാക്കുകയും ഹരപ്പന്‍ സംസ്കാരം എന്നു വിളിക്കുകയും ചെയ്യുന്നു.

1 Comments

Post a Comment

Post a Comment

Previous Post Next Post